എമെര്‍ജിംഗ് കേരള -
"അഥവാ - കാട്ടിലെ തടി, തേവരുടെ ആന, വലിയടാ വലി..."
ഇന്ത്യയുടെ വികസനം ഗ്രാമങ്ങളിലാണ് നടക്കേണ്ടത് എന്ന് പറഞ്ഞത് രാഷ്ട്ര പിതാവ് ഗാന്ധിയാണ്. ഖദര്‍ ധരിച്ചു നടക്കുന്ന ഗാന്ധി ശിഷ്യരും തൊഴിലാളിവര്‍ഗ വിമോജകരെന്നു വീമ്പു പറയുന്നവരും വികസനത്തിന്റെ പേര് പറഞ്ഞു രാജ്യ വാസികളെ കുടിയോഴിപ്പിക്കുകയും അവരെ പുനരധിവസിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ തുടര്‍ന്ന് വരികയാണ്.
രണ്ടോ മൂന്നോ ശതമാനം വരുന്ന ആര്‍ഭാടജീവിതം നയിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കായി ഉല്ലാസകെന്ദ്രങ്ങളും എയര്പോര്ട്ട്കളും അധിവേഗപാതകളും ഉണ്ട്ടക്കുന്നതിലാണ് ഭരണകര്താക്കള്‍ക്ക് താല്പര്യം.. ഇതിനു വേണ്ടി ആയിരങ്ങളെ കുടിയോഴിപ്പിക്കാനും അവര്‍ക്ക് മടിയില്ല.. അങ്ങനെ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് വേണ്ടി ശബ്ദിച്ചാല്‍ അവരെ വികസന വിരോധികലെന്നു പറഞ്ഞു ആക്ഷേപിക്കാനും ശ്രമിക്കുന്നു. ഇന്ത്യയുടെ ഗ്രാമങ്ങളിലെ അവസാനത്തെ ആള്‍ക്കും ഉപകാരപ്പെടുന്നതാവനം നാം നടപ്പാക്കുന്ന വികസനം എന്ന ജനപക്ഷമായ ഒരു വികസന കാഴ്ചപ്പാടാണ് ഉണ്ടാകേണ്ടത്. തോടുകളും നദികളും പാടങ്ങളും നികത്തി ജലലഭ്യധ കുറയ്ക്കുന്ന പരിസ്ഥിധിയുടെ സന്തുലനം തകര്‍ക്കുന്ന വികസന കാഴ്ചപ്പാടാണ് എല്ലാവരും നടപ്പാക്കുന്നത്.
കേരളത്തിലെ ഇരുവിഭാഗം രാഷ്ട്രീയക്കാരും തങ്ങള്‍ അധികാരത്തിലിരിക്കുമ്പോള്‍ എങ്ങിനെ പരമാവധി കമമീഷനുണ്ടാക്കാം എന്ന ചിന്ത മാത്രമാണ് വികസനമെന്ന പേരില്‍ ഓരോ പധധികള് കൊണ്ടുവരുന്നതിനു പിന്നിലുമുള്ളത്. വികസനമെന്ന പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം എത്രത്തോളം നടന്നു എന്ന പരിശോധിക്കാനോ അതിനു പരിഹാരം കാണാനോ ഇവര്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല പുതിയ പദ്ധതികള്‍ വരുമ്പോള്‍ പഴയ പദ്ധതികളുടെ ഇരകള്‍ വിസ്മരിക്കപ്പെടുകയും അവരുടെ പ്രശ്നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് പോകുകയും ചെയ്യുന്നു..
നെടുംബാശ്ശേരി എന്റെ അടുത്ത പ്രദേശമാണ്.ഇന്നും നെടുംബാശ്ശേരി എയര്‍പോര്‍ട്ടിന്റെ പേരില്‍ അവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്ക്, വേണ്ട രീതിയിലുള്ള പുനരധിവാസം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു മഴപെയ്താല്‍ ചെളി കെട്ടുന്ന മൂന്നു സേന്ടോ അഞ്ചു സേന്ടോ വീതമുള്ള പ്രദെഷങ്ങലിലാണ് പുനരധിവസിപ്പിച്ചവര്‍ക്ക് സ്ഥലം അനുവദിച്ചത്. ഒരു മഴ പെയ്താല്‍ കക്കൂസിലെ അഴുക്കുകള്‍ നിറഞ്ഞു പുറത്തു വരും വിധം, മറ്റു ചില കിണറുകളിലേക്ക് ഈ അഴുക്കുകള്‍ കയറുന്ന വിധം, മോശമായ ഒരു ജീവിത ചുറ്റുപാടിലാനിന്നവര് ജീവിക്കുന്നത്. അവരുമായി നടന്ന ഒരു അഭിമുഖ്അതില് ഒരു അമ്മ പറഞ്ഞത് "നിങ്ങളുടെ വീടിനു നേരെ ജെ സി ബി വരുമ്പോള്‍ മാത്രമേ നിങ്ങളും ഈ ആര്‍ത്തിയുടെ വികസനതിനെതിരെ ശബ്ദിക്കൂ. അതുവരെ നിങ്ങളും ഇതിനനുകൂലമായി വാദിക്കും.. ഇതുപോലുള്ള ഒരു വൃത്തികെട്ട അവസ്ഥയില്‍ ജീവിക്കേണ്ടി വന്നാലെ നിങ്ങള്‍ക്കീ വികസനത്തിന്റെ ദുരന്തം മനസ്സിലാകൂ" എന്നാണു. ഇതോരമ്മയുടെ മാത്രം തേങ്ങലും ശാപവുമല്ല... കുടിയൊഴിക്കപ്പെട്ട ലക്ഷങ്ങളുടെ ശബ്ദങ്ങളുടെ പ്രതിധ്വനിയാണ്.
മൂലംപള്ളിയുടെ അവസ്ഥയും മറ്റൊന്നല്ല. ബലം പ്രയോഗിച്ചും അടിചിറക്കിയുമൊക്കെ അവിടെ വികസനപദ്ധധിക്കായി കുടിയൊഴിപ്പിക്കല്‍ തകൃതിയായി നടന്നു.. അവരെ പുനരധിവസിപ്പിക്കുന്നതില്‍ ഈ ശുഷ്ക്കാന്തി കാണിക്കാന്‍ ആര്‍ക്കുമായില്ല. വല്ലാര്‍പ്പാടം ടെര്‍മിനല്‍ പദ്ധതി അതിന്റെ പൂരതീകരനതിലെതുമ്പോഴും ആട്ടിയിരക്കപ്പെട്ട വൃദ്ധരും കുട്ടികളും സ്ത്രീകലുമൊക്കെ താല്കാലിക ശഡുകളില് തന്നെ ദുരിതം പേറുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കേരളീയനാകുന്നു... വൃദ്ധരേയും കുട്ടികളെയും സ്ത്രീകലെയുമൊക്കെ ലാതിക്കടിച്ചും ബൂട്ടിട്ടു ചവിട്ടിയുമൊക്കെ പുറത്താക്കി അവിടെ ടെര്‍മിനല്‍ പണിതീര്‍ക്കാന്‍ സര്‍ക്കാരുകള്‍ ഉത്സാഹം കാട്ടി..
ഇങ്ങനെ കുടിയോഴിപ്പിക്കപ്പെട്ടവര്ക്കും .. ഇതല്ലാതെ കയറിക്കിടക്കാന്‍ ഒരു കൂരയില്ലതവരുമായ പതിനായിരങ്ങള്‍ ധുരിധക്കയത്തില് മുങ്ങി ജീവിക്കുംബോഴാനു നൂറു കണക്കിന് ഏക്കര്‍ ഭൂമി സംബന്നര്ക് അര്മാധിക്കാനായി "ജല-കാമ-കേളി-കേന്ദ്രങ്ങള്‍ക്കായി" വിട്ടുകൊടുക്കുവാന്‍ കുഞാപ്പയും ഊമ്മെന്‍ ചാണ്ടിയും കമ്മീഷന് പറ്റുന്നത്. കമ്മീഷന് വാങ്ങി ഊമ്മെന്‍ ചാണ്ടിയും കുഞ്ഞപ്പയുമൊക്കെ കേരളത്തിന്റെ മണ്ണും വിണ്ണും മറ്റുള്ളവര്‍ക്ക് വിക്കുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യുമ്പോള്‍ ജോലി സാധ്യതയും വികസനവും പറഞ്ഞു കുഞ്ഞപ്പ കുഞ്ഞാടുകളെ അടക്കി നിറുത്താന്‍ നോക്കുകയാണ്.
കുത്തകകള്‍ വന്നു എല്ലാം ലേലം വിളിച്ച ശേഷം ആര്‍ക്കും ആവശ്യമില്ലാത്ത കേരളത്തിന്റെ 'ചെറകും തൂവലും' മാത്രമേ ബാക്കികാണൂ എന്നാണോ ലോഗോയുടെ അര്‍ഥം എന്നൊരു സുഹൃത്ത് ഫേസ്ബുക്കില്‍ ചോദിച്ചതോര്‍ക്കുന്നു. കാര്യങ്ങള്‍ അങ്ങോട്ട് തന്നെയാണ് പോകുന്നത്. അങ്ങിനെയോരവസ്തയെതും മുമ്പ് കാര്യങ്ങളെ നിയത്രിക്കേണ്ടത് പ്രതികരണശേഷിയുള്ള, നാളെയെ ക്കുറിച്ച് ചിന്തിക്കുന്ന മുഴുവന്‍ മലയാളികളുടെയും ബാധ്യതയാണ്.
ഇങ്ങനെ കുടിയോഴിപ്പിക്കപ്പെട്ടവര്ക്കും .. ഇതല്ലാതെ കയറിക്കിടക്കാന്‍ ഒരു കൂരയില്ലതവരുമായ പതിനായിരങ്ങള്‍ ധുരിധക്കയത്തില് മുങ്ങി ജീവിക്കുംബോഴാനു നൂറു കണക്കിന് ഏക്കര്‍ ഭൂമി സംബന്നര്ക് അര്മാധിക്കാനായി "ജല-കാമ-കേളി-കേന്ദ്രങ്ങള്‍ക്കായി" വിട്ടുകൊടുക്കുവാന്‍ കുഞാപ്പയും ഊമ്മെന്‍ ചാണ്ടിയും കമ്മീഷന് പറ്റുന്നത്. കമ്മീഷന് വാങ്ങി ഊമ്മെന്‍ ചാണ്ടിയും കുഞ്ഞപ്പയുമൊക്കെ കേരളത്തിന്റെ മണ്ണും വിണ്ണും മറ്റുള്ളവര്‍ക്ക് വിക്കുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യുമ്പോള്‍ ജോലി സാധ്യതയും വികസനവും പറഞ്ഞു കുഞ്ഞപ്പ കുഞ്ഞാടുകളെ അടക്കി നിറുത്താന്‍ നോക്കുകയാണ്.
കുത്തകകള്‍ വന്നു എല്ലാം ലേലം വിളിച്ച ശേഷം ആര്‍ക്കും ആവശ്യമില്ലാത്ത കേരളത്തിന്റെ 'ചെറകും തൂവലും' മാത്രമേ ബാക്കികാണൂ എന്നാണോ ലോഗോയുടെ അര്‍ഥം എന്നൊരു സുഹൃത്ത് ഫേസ്ബുക്കില്‍ ചോദിച്ചതോര്‍ക്കുന്നു. കാര്യങ്ങള്‍ അങ്ങോട്ട് തന്നെയാണ് പോകുന്നത്. അങ്ങിനെയോരവസ്തയെതും മുമ്പ് കാര്യങ്ങളെ നിയത്രിക്കേണ്ടത് പ്രതികരണശേഷിയുള്ള, നാളെയെ ക്കുറിച്ച് ചിന്തിക്കുന്ന മുഴുവന്‍ മലയാളികളുടെയും ബാധ്യതയാണ്.
വികസനത്തിന്റെ പേരില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ സ്വന്തം ജീവിതം ഹോമിച്ച തൃശൂര്‍, വലപ്പാട് കോതകുളത്തെ കാട്ടിക്കോലോത്ത് കാര്‍ത്യായനി, കഴക്കൂട്ടം രാശംവീട്ടില്‍ ബാബു, തൃശൂര്‍ മണ്ണുത്തി മുടിക്കോട് പുഴക്കടവില്‍ രാജാമണി, താണിപ്പാടത്ത് തറയില്‍ അഭിലാഷ്, തോട്ടപ്പടി ചെമ്പില്‍ വീട്ടില്‍ ശിവശങ്കരന്, തോട്ടപ്പടി ത്രേസ്യാമ്മ .....ഒടുവില്‍ ലക്ഷ്മണന് ..... ഈ ലിസ്റ്റ് നീളുകയാണ്...എപ്പോഴാണ് ഞാനും നിങ്ങളും ഈ ലിസ്റ്റില്‍ ഇടം പേടിക്കുകയെന്നത് കുറച്ചു സമയത്തിന്റെ മാത്രം അകലമാണ്. ഇരു മുന്നണികളും കേരളത്തെ വെളുപ്പിച്ചേ അടങ്ങൂ. . . കാത്തിരുന്നു കാണാം എന്ന് വെക്കരുത്. അരയും തലയും മുറുക്കി ജീവന് മരണപ്പോരാട്ടത്തിന് ഇറങ്ങുക തന്നെ വഴി. അല്ലെങ്കില്‍ ചാണ്ടി സാര്‍ പറഞ്ഞത് പോലെ നാളെ നമ്മുടെ ഭാവി തലമുറയുടെ കാര്യം സ്വാഹ.നെടുംബശേരിയും, മൂലംബിള്ളിയും, റെക്നോസിടിയുമോകെ ഉണ്ടാക്കിയ ധുരിതക്കയത്തിലേക്ക് ഒരു പറ്റം ജനതകൂടി ഇരകലാക്കപ്പെടാന് പോകുന്നു.
കേരളത്തില്‍ എക്സ്പ്രെസ്സ് വെയ്കെതിരെ സോളിടാരിറ്റി സമരം നടത്തിയപ്പോ പരിഹസിച്ച കണ്ണൂരിലെ ഡിഫിയുടെ പ്രവര്‍ത്തകര്‍ സ്വന്തം പുരയിടം നഷ്ടപ്പെടും വിധം വിമാനത്താവള പദ്ധധി വന്നപ്പോള്‍ ഞങ്ങളുടെ കിടപ്പാടവും സ്ഥലവുമൊക്കെ നഷ്ടപ്പെടുന്നതില്‍ നിന്നും ഞങ്ങളെ രക്ഷപ്പെടുതനമെന്നു പറഞ്ഞു അതിനെതിരെ സമരം നടത്താന്‍ സോളിടാരിറ്റിയോട് സഹകരനമഭ്യര്തിച്ചു... അതെ അന്യന്റെ അമ്മക്ക് ഭ്രാന്ത് വരുമ്പോ കാണാനും അഭിപ്രായം പറയാനും നല്ല രസമാ... അന്യന്റെ കിടപ്പാടവും തോഴിലിടവും ഇളക്കി മറിച്ചു വികസനം വരുമ്പോ പുകഴ്ത്താനും പിന്തുണയ്ക്കാനും അതിനെ വിമര്‍ശിക്കുന്നവരെ വികസനവിരോധികലെന്നു മുദ്രയടിക്കനുമൊക്കെ എന്തെലുപ്പമാ. അതിനു മുന്നിലെല്ലാവരുമുണ്ടാകും. സ്വന്തം കുടുംബത്തിന്റെ തറക്കല്ലിളക്കാന് ജെ സി ബി വരുമ്പോഴേ ചില ആളുകള്‍ക്ക് തിരിച്ചരിവുണ്ടാകൂ .
പദ്ധതികള്‍ പാവപ്പെട്ടവരെ കുടിയോഴിപ്പിക്കും വിധം മാത്രം:
ഇറാക്ക് അഫ്ഗാന് യുദ്ധത്തിനു പിന്തുണ തേടി അമേരികന്‍ പ്രസിഡന്റ് ഒരു അമേരികന്‍ യുനിവേര്സിടിയില് പ്രസങ്ങിക്കുവാന് എത്തിയപ്പോള്‍ ഒരു വിധ്യാര്ധി ചോദിച്ചു: "താങ്കളുടെയോ അമേരിക്കന്‍ കൊണ്ഗ്രസ്സിലെ 500 അങ്കങ്ങളുടെയോ മക്കളോ മരുമക്കളോ പിതാക്കളോ സഹോദരങ്ങളോ ഇറാഖിലെയോ അഫ്ഗാനിലെയോ യുധമുകതുന്ദൊ എന്ന് ഒന്ന് പറയുമോ.. അങ്ങിനെ ഒരാളെങ്കിലും ഉണ്ടെന്നു തെളിയിച്ചാല്‍ ഞങ്ങളെല്ലാവരും അങ്ങോട്ട് പോകാന്‍ തയ്യാറാണ്. ഇത് പോലെ കേരളത്തിലെ മാറിമാറി അധികാരതിലെതുകയും ഭൂമി കൂട്ടിക്കൊടുത്തു കമ്മീഷന് പറ്റാന്‍ പദ്ധതികളുമായി വരുന്ന ഇരുമുന്നനികളിലെയും രാഷ്ട്രീയക്കാരോട് (അത് കുഞ്ഞാപ്പയായാലും ചന്ടിയായാലും പിനരായിയായാലും) ചോദിക്കാനുള്ളത് നിങ്ങളുടെ ഏതെങ്കിലും ഒരാളുടെ കുടിലുകള്‍ (ക്ഷമിക്കണം.. കൊട്ടാരങ്ങള്‍..) ഇത്തരം ഒരു വികസനത്തിനായി വിട്ടുകൊടുതതായി ത്യാഗത്തിന്റെ ഒരു കഥയെങ്കിലും പറയാനാകുമോ.. വേണ്ട ..ലോക്കല്‍ കമ്മിറ്റിയിലുള്ള ഒരു രാഷ്ട്രീയക്കാരന്റെ പേരെങ്കിലും പറയാനാകുമോ എന്ന് ചോദിച്ചു നോക്കിയാല്‍ നമുക്ക് മറുപടി കിട്ടുമോ.. ഇല്ല..കാരണം അങ്ങിനെ ഒരു പദ്ധതിയും ഇവിടെ സമര്‍പ്പിക്കപ്പെടുകയില്ല.. ഇനി ഈ കുത്തക കമ്പനികള്‍ സമര്‍പ്പിച്ചാല്‍ തന്നെ അത് മാറ്റി പാവപ്പെട്ടവന്റെ കൂരകള്ക്കടുതുകൂടിയാക്കുവാന് എല്ലാ പാര്‍ട്ടിക്കാരും ഒരുപോലെ മിടുക്കരാണ്.
ജര്‍മന്‍ കവി പറഞ്ഞത് പോലെ അവര്‍ ജൂതര്കെതിരെ ....ക്രിസ്ത്യാനിക്കെതിരെ ..കംമുനിസ്ടുകാരനെതിരെ.. .ഞാന്‍ പ്രതികരിച്ചില്ല...അവസാനം എന്റെ കതകില്‍ മുട്ടുമ്പോള്‍ എനികുവേണ്ടി പ്രതികരിക്കാന്‍ ആരുമുണ്ടായില്ല....നേരത്തെ പറഞ്ഞത് പോലെ കണ്ണൂരിലെ ഡിഫി-ക്കാര്‍ക്കുണ്ടായ ഈ ഒരവസ്ഥ ഇനി ആര്‍ക്കും വരാതിരിക്കട്ടെ.
ഗ്രീഡി ഡവലെപ്മെന്റില് നിന്നും ഗ്രീന്‍ ഡവലെപ്മെന്റിലേക്ക് ....
ഈ ഭൂമി യും അതിലുള്ള സര്‍വതും നമുക്ക് മാത്രം ആസ്വതിക്കാനും ആനന്ദിക്കാനും അതിനായി ചൂഷണം ചെയ്യനുമുല്ലതല്ല.. വരാനിരിക്കുന്ന മുഴുവന്‍ തലമുറകള്‍ക്ക് കൂടിയുള്ളതാണ്.... പ്രതികരിക്കുക.. കേരളത്തെ ഒറ്റുകൊടുത്തു കമ്മീഷന് വാങ്ങുന്നവര്‍ക്കെതിരെ...ആര്‍ത്തിമൂത്ത അധികാര രാഷ്ട്രീയത്തിനെതിനെതിരെ... പരിസ്ഥിധിക്കിനങ്ങുന്ന ജനപക്ഷ ഹരിത രാഷ്ട്രീയത്തിനായി ശബ്ദിക്കുക .. അതെ ഗ്രീഡി പോളിടിക്സില്‍ നിന്നും ഗ്രീന്‍ പോളിടിക്സിലേക്ക് ആത്മാര്‍ഥമായി മുന്നേറാം....സന്തുലിതമായ വികസനവും സര്‍വതോന്മുഖവുമായ വരള്‍ച്ചയുമാണ് നമുക്ക് വേണ്ടത് .വികസനം എന്ന വാക്ക് തന്നെ പുനര്‍ നിര്‍വചിക്കപ്പെടെണ്ടാതുണ്ട്. ബഹുനില കെട്ടിടങ്ങളും മാളുകളും വില്ലകളും ഓഫീസ് കോമ്പ്ലെക്സുകളും ഉല്ലാസ കേന്ദ്രങ്ങളും പടുത്തുയര്‍ത്തുന്നു.ഇവര്‍ സൃഷ്ട്ടിക്കുന്ന മായ പ്രപന്ച്ചതെയാണ് നാം വികസനം എന്ന് പേര് ചൊല്ലി വിളിക്കുന്നത്.ഒരു പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ അവിടെ നിന്ന് വലിച്ചെറിഞ്ഞു ആ പ്രദേശത്തിന്റെ പാരിസ്തിതികമായ പ്രത്യേകതകളെ അവഗണിച് വികസനത്തിന്റെ തേരിലേറി പോകുകയാണ്.വികസനം നടപ്പാക്കുന്ന സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിത നിലവാരത്തിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതിനെ വികസനം എന്ന് വിളിക്കാന്‍ കഴിയു. പ്രകൃതിയെയും പരിസ്ഥിതിയെയും തകര്‍ത്തു കൊണ്ടുള്ളവികസനത്തിനു കടിഞാനിടുകയും പ്രകൃതിയോടിനങ്ങുന്നതുമായ വികസനരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അബ്ദുല്‍കലാം പോലുംപറഞ്ഞ ജലഗതാഗതവും, റയില്‍വേയെയും, ഉള്ള റോഡുകളെയും കാര്യക്ഷമാമാക്കുകയാനെങ്കില് ഗതാഗത പ്രയാസങ്ങള്‍ പരിഹരിക്കനാകുമെങ്കിലും ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങലും പദ്ധതികളും നടക്കാതെ പോകുന്നതെന്തു കൊണ്ട്.
പ്രവാചകന്മാരും മുനിമാരുമൊക്കെ ജനതയുടെ പ്രയാസങ്ങളും അവരനുഭവിച്ച പീഡനങ്ങളും ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയും അവരെ വരിഞ്ഞു മുറുക്കാന്‍ അധികാര തമ്പ്രാക്കള്‍ തയ്യാറാക്കിയ ചങ്ങലക്കെട്ടുകള്‍ പോട്ടിചെരിയുകയുമായിരുന്നു ചെയ്തിരുന്നത് . . കാലം തേടുന്നത് ആ പാത പിന്‍പറ്റാന്‍ തയ്യാറുള്ള ജനവിഭാഗതെയാണ്.. കുടിവെള്ളം വിലകൂടിയ വസ്തുവായപ്പോ അത് ലഭ്യമാകും വിധം അവിടെയുണ്ടായിരുന്ന കിണര്‍ തന്നെ വാങ്ങി വിശ്വാസവും മതവും നോക്കാതെ മൊത്തം മനുഷ്യ സമൂഹത്തിനു കൊടുക്കാന്‍ ആവശ്യപ്പെട്ട മുഹമ്മദ് നബിയുടെയും അതനുസരിച്ച് മദീനയിലെ "ബി'ര്‍ റോമ" എന്നാ കിണര്‍ വാങ്ങി മൊത്തം മനുഷ്യര്‍ക്കുമായി ദാനം ചെയ്ത ഖാലീഫ ഉസ്മാന്റെയും പാത പിന്‍പറ്റാന്‍ തയ്യാറുണ്ടോ എന്ന് കാലം ചോദിക്കുന്നു... ആരുണ്ട് ഉത്തരം പറയാന്‍...
2 അഭിപ്രായങ്ങൾ:
നന്നായി.... മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍.. നാവ് ഏറ്റവും വലിയ ആയുധം തന്നെ ഒരു അറബി കവി പറഞ്ഞു "ഒരു യുവാവിന്റെ നാവ് അവന്റെ പകുതിയാണ് പകുതി അവന്റെ ഹൃദയവും പിന്നെ ഉള്ളത് മാംസവും രക്തവും ചേര്‍ന്നുള്ള വെറും കോലങ്ങള്‍ മാത്രം"
സമര പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള യുവജന കൂട്ടായ്മകള്‍ പോലും മൌനികളാകുമ്പോള് നാടിനു നഷ്ട്ടമാകുന്നത് അതിന്റെ യുവത്വം തന്നെ
നന്ദി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ