പ്രവാചക നിന്ദ – പഠിക്കണം, പ്രതിഷേധത്തിന്റെ രീതിശാസ്ത്രം
വിശ്വാസികളുടെ അജണ്ട നിശ്ചയിക്കേണ്ടത് വിശ്വാസികള്‍ തന്നെയാണ്.. എന്നാല്‍ കുറച്ചു നാളുകളായി കേരളത്തിലും ഇന്ത്യയിലും ആഗോള തലത്തില്‍ തന്നെ, വിശ്വാസികളുടെ അജണ്ട മറ്റുള്ളവരാല്‍ നിശ്ചയിക്കപ്പെടുന്ന ദുരവസ്ഥയാണ് നാം കാണുന്നത്. വിശ്വാസികളുടെ പണവും സമയവും ശ്രദ്ധയും പ്രയത്നവും എല്ലാം അനാവശ്യ കാര്യങ്ങളിലേക്ക് തിരിച്ചു വിടുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നമുക്ക് കാണാം.. ചിലപ്പോള്‍ ഗ്രന്ഥ രചനയിലൂടെയും മറ്റുചിലപ്പോള്‍ കാര്ടൂനുകളിലൂടെയും ചിലപ്പോ സിനിമകളിലൂടെയും പ്രവാചകനെയും ഇസ്ലാമിനെയും നിന്ദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കും. ഇത് കണ്ടു കൊണ്ട് അവര്‍ നിശ്ചയിക്കുന്ന ഇത്തരം അജണ്ടകള്‍ക്കൊത്ത് ആടിതീര്‍ക്കുന്നതാവരുതായിരുന്നു വിശ്വാസികളുടെ ജീവിതം.
2006 ല് കുര്ട്ട് വെസ്ടെര്ഗാര്ദ് എന്നാ ഡാനിഷ് കാര്ടൂനിസ്റ്റ് പ്രവാചകന്റെ തലപ്പാവിനെ ഫ്യൂസ് ഘടിപ്പിച്ച ഒരു ബോംബാക്കി ചിത്രീകരിച്ചപ്പോഴും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അന്നും ഇസ്ലാമിക ലോകത്തെ പ്രമുഖരായ പണ്ഡിതന്മാര്‍ സമാധാനത്തിന്റെ പാതയിലായിരിക്കണം പ്രതിഷേധമെന്നു ആഹ്വാനം ചെയ്തിരുന്നു.
ഇപ്പോള്‍ "ഇന്നസെന്സ് ഓഫ് മുസ്ലിംസ്" എന്ന 14 മിനിറ്റ് ദൈര്ഖ്‌യമുള്ള ഒരു വീഡിയോ യൂടുബില്‍ ഇട്ടു കൊണ്ട് പുതിയ പ്രകോപനമുണ്ടാക്കിയിരിക്കുന്നത് നികോള ബസ്ലി നികോള എന്നാ കൊപിട്ക് ക്രിസ്ത്യാനിയും, സാം ബാസില്‍ എന്ന ജൂത റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനുമടങ്ങുന്ന സങ്കമാണ്. ഇവരുടെ കുത്സിത ശ്രമങ്ങളുടെ ഫലമായി നൂറോളം ജൂതന്മാരുടെ 5 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ട സിനിമയുടെ ട്രെയിലെര്‍ പാര്‍ട്ട് ആണ് യൂടുബില്‍ ഇട്ടതത്രെ. ജൂലൈ മുതല്‍ യൂടുബില്‍ ഇതുണ്ടെങ്കിലും കുറച്ചു ദിവസങ്ങള്‍ക് മുമ്പ് അറബിയിലേക്ക് പരിഭാഷപ്പെടുതിക്കൊണ്ട് വീണ്ടും ഡൌണ്‍ലോഡ് ചെയ്തപ്പോഴാണ് അറബ് രാജ്യങ്ങളിലും മറ്റു സ്ഥലങ്ങളിലും പ്രതിശേധവും അക്രമവും ശക്തമായത്. ലിബിയയിലെ അമേരിക്കന്‍ അമ്ബാസ്സദര്‍ ക്രിസ് സ്ടീവേന്‍സ് അടക്കം 4 പേര്‍ കൊല്ലപ്പെടുകയും ചില രാജ്യങ്ങളിലെ എംബസ്സികള്‍ അക്രമിക്കപ്പെടുകയും കാബൂളില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.
പ്രവാചകനിന്ദയുടെ പ്രേരകങ്ങള്‍ മുസ്‌ലിങ്ങളെ പ്രകോപിപ്പിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന് ഇസ്‌ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാകാം. അല്ലെങ്കില്‍ ഇത്തരം ആക്ഷേപങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ പെട്ടെന്നുള്ള പണവും പ്രശസ്തിയുമാകാം ആഗ്രഹിക്കുന്നത്. പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരെയും ആകര്‍ഷിച്ചുകൊണ്ടു പ്രവാചകന്റെ പ്രശസ്തി വളര്‍ന്നു കൊണ്ടിരിക്കുന്നത് കണ്ടു അതിനെ ഇകഴ്താനുമാകാം ഇവര്‍ ശ്രമിക്കുന്നത്. അതുമല്ലെങ്കില്‍ ലോകത്ത് മതങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമവും മുസ്‌ലിം രാഷ്ട്രങ്ങളിലെ ആഭ്യന്തര ഭദ്രത തകര്‍ക്കലും ലോകത്ത് കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംപ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കലുമാണ് ഇവരുടെ ലക്‌ഷ്യം. അതുകൊണ്ട് ഓരോ രാഷ്ട്രത്തിലും അതിന്റെ പ്രചാരണം തടയല്‍ നിര്‍ബന്ധമാണ്. അമേരിക്കയും ഇതര രാജ്യങ്ങളും അതിനെ അപലപിക്കുകയും അക്ഷേപാര്‍ഹമെന്നു പറയുകയും ചെയ്തു. അറബ് രാജ്യത്തെ എല്ലാ ചര്‍ച്ചുകളും അവരുടെ ആത്മീയ നേതൃത്വവും ഈ നീചവൃത്തിക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. മാത്രമല്ല, അവര്‍ സിനിമ അറബിയിലേക്ക് പരാവര്‍ത്തനം ചെയ്ത് വിദ്വേഷത്തിന് തീക്കൊളുത്തിയ കോപ്റ്റിക് വംശജനെ അപലപിക്കുകയും അതില്‍ നിന്നു തങ്ങളുടെ നിരപരാധിത്വം വിളിച്ചോതുകയും ചെയ്തുകൊണ്ട് പ്രസ്താവനയിറക്കുകയും ചെയ്തു. അമേരിക്കന്‍ എംബസിക്കു മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കാളിത്തം വഹിക്കുകയും എല്ലാ പ്രവാചകന്മാരെയും മതങ്ങളെയും മാനിക്കണമെന്ന സന്ദേശമുയര്‍ത്തുകയുമുണ്ടായി. ഈജിപ്തിലെ തഹ്‌രീര്‍ ചത്വരത്തില്‍ ആയിരക്കണക്കിന് കോപ്റ്റിക് ക്രിസ്ത്യാനികളാണ് മുസ്‌ലിങ്ങളോട് തോള്‍ ചേര്‍ന്ന് പ്രവാചക നിന്ദയുടെ ഉല്‍പാദകര്‍ക്കും അതിന്റെ പ്രചാരകര്‍ക്കുമെതിരെ പ്രതിഷേധത്തിന്റെ അഗ്നിനാളമുയര്‍ത്തിയത് എന്നത് ശ്രദ്ദേയമാണ്. ഹിസ്ബുല്ല സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയിലും ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ അണിനിരക്കുകയുണ്ടായി. ഇങ്ങനെ മതാതീതമായ ഐക്യവും ഒത്തൊരുമയും കാത്തു സൂക്ഷിക്കാന്‍ മുഴുവന്‍ മതവിശ്വാസികല്കും കഴിയട്ടെ. അങ്ങനെ മുല്ലപ്പൂ വിപ്ലവത്തിന്റെ സുഗന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അവര്‍ക്കാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു.
പ്രവാചകന്റെ വ്യക്തിത്വത്തെ നിന്ധിക്കുന്നവര്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. വിശ്വാസികള്‍ എന്ന നിലക്ക് അതിനെ എങ്ങിനെ പ്രധിരോധിക്കണം എന്നതിന് നാം മറുപടി തേടേണ്ടത് വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്റെ ജീവിതത്തിലും തന്നെയായിരുന്നു. ഓരോ തവണ ആസൂത്രിതമായി കുബുദ്ധികള്‍ ഇത്തരം ചെയ്തികളിലെര്‍പ്പെടുമ്പോഴും, ദൌര്‍ഭാഗ്യവശാല്‍ ചില മുസ്ലിങ്ങളെങ്കിലും ശത്രുക്കള്‍ എന്താണോ ഉദ്ദേശിച്ചതും ലക്‌ഷ്യം വെച്ചതും അത് തന്നെ ചെയ്തു കൊണ്ടിരിക്കുകയാണ്. പറഞ്ഞു വന്നത് ഇത്തരം ചെയ്തികളെ വിവേകപൂര്‍വമായി പ്രവാചക സന്ദേശത്തെ സമാധാനത്തോടെ പ്രചരിപ്പിക്കുവാനുള്ള അവസരമായി ഉപയോഗപ്പെടുത്താതെ അക്രമങ്ങല്കും നശിപ്പിക്കലുകള്‍ക്കും മുതിരുന്നതിനെക്കുറിച്ചാണ്. എല്ലാ വിധ ആക്ഷപങ്ങളില്‍ നിന്നും പ്രവാചകനെയും പ്രവാചകന്റെ സന്ദേശങ്ങളെയും സംരക്ഷിക്കുമെന്ന് അല്ലാഹു ഉറപ്പു നല്‍കുന്നു. "നിന്നെയും നിന്റെ സന്ദേശങ്ങളെയും ആക്ഷേപിക്കുന്നവരില്‍ നിന്നും നിന്നെ സംരക്ഷിക്കാന്‍ നാം മതിയായവനത്രേ.." (15:95)
ഇനിയും അല്ലാഹു പറയുന്നു: നിന്നോട് ശത്രുത വച്ച് പുലര്‍ത്തുന്നവരെ വേരോടെ നാം നശിപ്പിക്കും..അവരത്രെ കുറ്റി അറ്റവര്‍. ." (108:3)
അല്ലാഹു ഇങ്ങിനെ വാഗ്ദാനം നല്‍കിയിട്ടും അതില്‍ വിശ്വാസമില്ലാഞ്ഞിട്ടോ എന്തോ, പ്രവാചകനെ നിന്ധിക്കുന്നവരെയും അവരുടെ നാട്ടുകാരെയും സ്വന്തമായി കൈവെട്ടിയും അവരുടെ സ്ഥാപനങ്ങള്‍ കത്തിച്ചുകൊണ്ടും അവരെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് എത്ര വിഡ്ഢിത്തരം. അല്ലാഹുവില്‍ പ്രതീക്ഷ ഇല്ലാഞ്ഞിട്ടാണോ ഇങ്ങിനെ കാട്ടികൂട്ടുന്നത്. നിയമം നിലനില്‍ക്കുന്ന രാജ്യത്തു ഒരിക്കലും വിശ്വാസികള്‍ ആരാജകത്വമുണ്ടാക്കുവാന്‍ പാടില്ല. ഇനി ഇത്തരം ചെയ്തികള്‍ക് ഖുര്‍ആനിലോ പ്രവാചക ചര്യയിലോ വല്ല മാതൃമാത്രികയുമുണ്ടോ..
1. ഏതൊരു അവസ്ഥയിലും വിശ്വാസികള്‍ അതിക്രമം പ്രവര്‍ത്തിക്കരുതെന്നും, ഒരു വിഭാഗത്തോടുള്ള വിദ്വേഷം അവരോടു നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും നിങ്ങളെ തടയരുതെന്നും നീതിക്കുവേണ്ടി നില കൊള്ളാനും നീതിയുടെ സാക്ഷികള്‍ ആകാനും ഖുര്‍ആന്‍ വിശ്വാസികളോടു കല്പിക്കുന്നു. (അല്‍ മാഇദ - 8)
2. നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധു മിത്രാദികള്‍ക്കോ എതിരാണെങ്കില്‍ പോലും നീതിക്കുവേണ്ടി അല്ലാഹുവിന്റെ സാക്ഷികള്‍ ആയി നില കൊള്ളാനും ഖുര്‍ആന്‍ വിശ്വാസികളോടു കല്പിക്കുന്നു. (അല്ന്നിസാ - 8)
3. നന്മയും തിന്മയും സമമാകുകയില്ലെന്നും എല്ലാ തിന്മകളെയും നന്മ കൊണ്ട് പ്രതിരോധിക്കണമെന്നും അങ്ങിനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ശത്രുവിനെ പോലും മിത്രമാക്കി മാറ്റാമെന്നും വിശുദ്ധ ഖുറാന്‍ വിശ്വാസികളോട് കല്പിക്കുന്നു.(ഫുസ്സിലത്ത് - 34)
4. പ്രവാചകന്റെ പള്ളിയില്‍ വന്നു മൂത്രം ഒഴിച്ചയാളെ ശിക്ഷിക്കാനൊരുങ്ങിയ സഹാബതിനെ തടഞ്ഞു കൊണ്ട് പ്രവാചകന്‍ പറഞ്ഞത് അവിടെ അല്പം വെള്ളമൊഴിച്ച് കഴുകിയാല്‍ ശുദ്ധമാകും എന്നാണു. ഇങ്ങനെ നന്മയുടെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വഴികളാണ് പ്രവാചകന്‍ വിശ്വാസികള്‍ക് മാതൃകയായി കാണിച്ചു തന്നിരിക്കുന്നത്.
4. പ്രവാചകന്റെ പള്ളിയില്‍ വന്നു മൂത്രം ഒഴിച്ചയാളെ ശിക്ഷിക്കാനൊരുങ്ങിയ സഹാബതിനെ തടഞ്ഞു കൊണ്ട് പ്രവാചകന്‍ പറഞ്ഞത് അവിടെ അല്പം വെള്ളമൊഴിച്ച് കഴുകിയാല്‍ ശുദ്ധമാകും എന്നാണു. ഇങ്ങനെ നന്മയുടെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വഴികളാണ് പ്രവാചകന്‍ വിശ്വാസികള്‍ക് മാതൃകയായി കാണിച്ചു തന്നിരിക്കുന്നത്.
5. ശത്രുക്കളുടെയും പ്രവാചകന്റെയും നിലപാടുകളെകുറിച്ച് അല്ലാഹു പറയുന്നു: "കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി. അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ സങ്കല്‍പിക്കുന്നവരാണവര്‍. അതിന്റെ ഫലം അടുത്തുതന്നെ അവരറിയും. അവര്‍ പറഞ്ഞുപരത്തുന്നതു കാരണം നിന്റെ മനസ്സ് തിടുങ്ങുന്നുണ്ടെന്ന് നാം അറിയുന്നു. അതിനാല്‍ നീ നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക. നിന്റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തുംവരെ.'
6. തന്നെ ഭ്രാന്തനെന്നും മാരനക്കരനെന്നുമൊക്കെ വിളിച്ചു കൂക്കി വിളിക്കുകയും കുട്ടികളെ കൊണ്ട് കല്ലെരിയിക്കുകയും ചെയ്ത ത്വാഇഫ് നിവാസികളുടെ മേല്‍ മലയെടുത്തിട്ടു നശിപ്പിക്കട്ടെ എന്ന് ജിബ്രീല്‍ മാലാഗ ചോദിച്ചപ്പോള്‍ "എന്റെ സമൂഹത്തിനു പോരുതുകൊടുക്കണേ അവര്‍ക്കരിയില്ലഞ്ഞിട്ടാണ് നാഥാ" ന്ന് പറഞ്ഞു പ്രാര്‍ത്ഥിക്കുകയാണ് പ്രവാചകന്‍ ചെയ്തത്.
7. മക്ക പൂര്‍ണമായും പ്രവാചകനും ഇസ്ലാമിനും കീഴടങ്ങിയ മക്ക വിജയ ശേഷവും തന്നെ അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും മര്ധിക്കുകയും നാട്ടില്‍ നിന്നാട്ടി പയിക്കുകയുമൊക്കെ ചെയ്ത മക്കയിലെ ശത്രുക്കള്‍ക്ക് പോലും പോരുതുകൊടുത്ത കാരുണ്യത്തിന്റെ പര്യായമാണ് പ്രവാചകന്‍. അന്ന് പ്രവാചകന്‍ പ്രഖ്‌യാപിച്ചത് : "നിങ്ങള്‍ പോയ്ക്കൊല്ലുക, നിങ്ങള്‍ സ്വതന്ത്രരാണ്" എന്നാണു.
ഉമര്‍ (റ) പറഞ്ഞു: "നിന്നോടുള്ള പെരുമാറ്റത്തില്‍ അല്ല്‍ഹുവോട് ധിക്കാരം പ്രവര്‍ത്തിച്ചവന്നു നല്‍കാവുന്ന ഏറ്റവും നല്ല ശിക്ഷ നീ അവന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചു കൊണ്ട് ഇടപെടുക എന്നതാണ്.."
ഇബ്ന്‍ അബ്ബാസ് ഈ ആയതിന്റെ വിശദീകരണത്തില്‍ പറയുന്നു:-"കോപം വരുമ്പോള്‍ ക്ഷമ കൈക്കൊള്ളണമെന്നും അവഗനിക്കപ്പെടുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കണമെന്നും ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവരോടു ഏറ്റവും ഉത്തമ രീതിയില്‍ പെരുമാരനമെന്നും അല്ലാഹു ഇതിലൂടെ വിശ്വാസികളോട് കല്പിക്കുന്നു. അങ്ങിനെ പ്രവര്‍ത്തിച്ചാല്‍ അല്ലാഹു വിശ്വാസികളെ പിശാചില്‍ നിന്നും രക്ഷിക്കുകയും വിശ്വാസികളോട് മോശമായി പെരുമാരിയവരെ അവരുടെ സഹായികളും സുഹ്രിതുക്കലുമാക്കി കൊടുക്കും."ക്ഷമ കൈക്കൊള്ളുകയും ഉത്തമരീതിയില്‍ പെരുമാറുകയും വിഡ്ഢികളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുക.”
“എന്തെങ്കിലും പൈശാചിക പ്രേരനയുണ്ടായാല്‍ അല്ലാഹുവില്‍ അഭയം തേടാനും അല്ലാഹു കല്‍പ്പിക്കുന്നു.” എന്നാല്‍ ക്ഷമ കൈക്കൊള്ളുകയും ഉത്തമരീതിയില്‍ പെരുമാറുകയും ചെയ്യുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും അല്ലാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹം ലഭിക്കതവര്ക് ആ നിലപാട് സ്വീകരിക്കാന്‍ കഴിയുകയില്ലെന്നും അല്ലാഹു പറയുന്നു. ഇവിടെ നാം വൈകാരികമായി വിഷയങ്ങളെ സമീപിക്കുകയാണെങ്കില്‍ അത് പൈശാചികമായ സമീപനമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു..
"നിങ്ങളുമായി യുദ്ധം ചെയ്യാതവരോടും നിങ്ങളെ ഭവനങ്ങളില്‍ നിന്നും പുരതാക്കാതവരോടും നല്ല നിലയില്‍ പെരുമാറുന്നതിനെ അല്ലാഹു തടയുന്നില്ല." (മുംതഹിന - 8 )
ഉമര്‍ ബിന്‍ ഖതാബ് മസ്ജിദില്‍ അന്താ രാഷ്ട്ര മുസ്ലിം പണ്ഡിത സഭാ അധ്യക്ഷന്‍ ഡോ: യൂസുഫുല്‍ ഖര്‍ദാവി പറഞ്ഞത്: "ഈ സിനിമ വംശീയ വിദ്വേഷവും പരസ്പര വെറുപ്പും പടര്താനുധേഷിച്ചു സൃഷ്ടിക്കപ്പെട്ടതാണ്.. പ്രവാചകന്റെ വ്യക്തിത്വം മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അഭിപ്രായ സ്വാതന്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു കലാ പ്രവര്‍ത്തനമായി ഇതിനെ കാണുവാനാകില്ല. അമേരികയിലെയും യൂറോപ്പിലെയും ചിലയാളുകള്‍ ഒന്നര ബില്ല്യന്‍ വരുന്ന മുസ്ലിങ്ങളുടെ വിശ്വാസത്തെയും വികാരങ്ങളെയും മുരിപ്പെടുതുവാന്‍ ഇറങ്ങിപ്പുരപ്പെട്ടിരിക്കുന്നു എന്നത് ഖേദകരമാണ്. എന്നിരുന്നാലും നമ്മുടെ പ്രതിഷേധങ്ങളും വികാരപ്രകദനന്ഗലുമൊക്കെ ഇസ്ലാമിന്റെ അതിര്‍ത്തിയില്‍ നിന്നുകൊന്ടുള്ളതും സമാധാനപൂര്‍ണവും ആയിരിക്കണം. നമ്മുടെ എതിര്‍പ്പോരിക്കലും പൂര്‍ണമായി യൂരോപ്പിനോടോ അമേരിക എന്നാ രാഷ്ട്രതോടോ അവിടങ്ങളിലെ മുഴു ജനങ്ങലോടുമോ അല്ല. അതുകൊണ്ട് തന്നെ നാം നമ്മുടെ പ്രദേശങ്ങളിലെ അവരുടെ എംബസി കത്തിക്കുന്നതിണോ തകര്‍ക്കുന്നതിണോ തുനിയാവതല്ല. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കേണ്ടത് ഏറ്റവും നല്ല രീതിയില്‍ ഇസ്ലാമിന്റെ മൂല്യങ്ങളെ ദ്രിശ്യവല്‍കരിച്ചുകൊണ്ടുള്ള ഒരു സിനിമ നിര്‍മ്മിച്ചുകൊണ്ടായിരിക്കണം."
അന്താരാഷ്ട്ര പണ്ഡിത സഭ ഇറക്കിയ പത്രകുറിപ്പില്‍ പ്രവാചകന്റെ വ്യക്തിത്വം മോശമായി ചിത്രീകരിക്കാനുള്ള ശ്രമം എതിര്‍ക്കപെടെണ്ടാതാനെന്നും എന്നാല്‍ എല്ലാ വിധ അക്രമ പ്രതിഷേധങ്ങളില്‍ നിന്നും മുസ്ലിങ്ങള്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. "ഇതിനെതിരെ പ്രതിഷേധമുണ്ടാകെണ്ടാതാണ്. അത് നമ്മുടെ വിശ്വാസത്തിന്റെ തെട്ടമാണ്. എന്നാല്‍ വിശ്വാസിയുടെ ഒരു പ്രവര്‍ത്തനവും ഇസ്ലാം നിശ്ചയിച്ച പരിധികള്‍ ലങ്കിച്ച് കൊണ്ടാകരുത്. പ്രവാചകനെ പ്രധിരോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പ്രവാചകന്റെ അധ്യാപനങ്ങല്ക് വിരുധമാകരുത്. കുറ്റവാളികളെ ശിക്ഷിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്തിക്കപെടുകയില്ല എന്ന് ഉറപ്പക്കുകയുമാണ് നമ്മുടെ ആവശ്യം. മൂല്യങ്ങളെ അവമതിക്കുന്നവര്‍ നാടുകളില്‍ അരാചകത്വം ഉണ്ടാക്കുവാനാനാഗ്രഹിക്കുന്നത്.
അക്രമപ്രവര്തനങ്ങളിലൂടെ പ്രതിഷേധിക്കുമ്പോള്‍ നാം അവരുടെ ആഗ്രഹാങ്ങല്‍കനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സമാധാന പരമായ പ്രതിശേടങ്ങലോടൊപ്പം നാം എല്ലാ മാര്‍ഗങ്ങളും അവസരങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവാചകന്റെ സമാടാനതിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായ് അതരാഷ്ട്ര തലത്തില്‍ തന്നെ പ്രവാചക ജീവിതത്തെ മുന്‍ നിരുതിയുള്ള സെമിനാറുകള്‍ നടത്താവുന്നതാണ്." പ്രസ്താവന തുടരുന്നു.
അക്രമപ്രവര്തനങ്ങളിലൂടെ പ്രതിഷേധിക്കുമ്പോള്‍ നാം അവരുടെ ആഗ്രഹാങ്ങല്‍കനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സമാധാന പരമായ പ്രതിശേടങ്ങലോടൊപ്പം നാം എല്ലാ മാര്‍ഗങ്ങളും അവസരങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവാചകന്റെ സമാടാനതിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായ് അതരാഷ്ട്ര തലത്തില്‍ തന്നെ പ്രവാചക ജീവിതത്തെ മുന്‍ നിരുതിയുള്ള സെമിനാറുകള്‍ നടത്താവുന്നതാണ്." പ്രസ്താവന തുടരുന്നു.
ഇത്തരം മതനിന്ദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിളുള്ളവരാകട്ടെ മുസ്ലിങ്ങളെ പ്രകോപിതരാക്കി ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് പോലുള്ള അക്രമ പ്രവരതനങ്ങളിലേക്ക് മുഴുവന്‍ ശ്രധയും പോകും വിധമുള്ള ഒരു അന്തരീക്ഷമാനാഗ്രഹിക്കുന്നത്. ഇത്തരം കര്‍മങ്ങള്‍ ഇസ്ലാമിനെയും മുസ്ലിങ്ങളെയും കുറിച്ച മോശമായ ചിത്രം സമൂഹത്തിലുണ്ടാക്കും.
ഇത്തരം സംഹാരാത്മകമായ പ്രതിഷേധത്തില്‍ നിന്നും പിന്മാറി വിശ്വാസികള്‍ ഈ അവസരം നിര്മാനാത്മകമായി പ്രവാചക സന്ദേശം പരമാവധി പ്രചരിപ്പിക്കാനുള്ള അവസരങ്ങളായി ഉപയോഗപ്പെടുതിയിരുന്നെങ്കില്‍ എത്രപേര്‍ക്ക് ഇസ്ലാമിന്റെ വെള്ളിവെളിച്ചം എത്തിക്കാമായിരുന്നു. അല്ലാഹുവിന്റെ പ്രവാചകന്‍ പഠിപ്പിച്ചു: - "നീ മുഘേന ഒരാള്‍ ഇസ്ലാമിന്റെ സന്മാര്‍ഗതിലെക് കടന്നു വരലാണ്, ഈ ലോകവും അതിലുള്ളതും നീ നെടുന്നതിനേക്കാള്‍ നിനക്ക് ഏറ്റവും ഉത്തമമായത്." ഈ ഒരു ഹദീസിന്റെ വെളിച്ചത്തില്‍ എങ്ങിനെയാണ് നമുക്ക് പ്രബോധന പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ പ്രവാചകനോടുള്ള സ്നേഹമാണെന്ന് പറഞ്ഞു അതിക്രമങ്ങള്‍ ചെയ്യാനും നിരപരാധികളെ വധിക്കാനും നശീകരനപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുക.
വിശ്വാസിയുടെ മനസ്സിനെ മധിച്ചുകൊണ്ടിരിക്കുന്ന വിഷയം തന്റെ ചുറ്റുപാടുമുള്ള ജനതയെ എങ്ങിനെ സന്മാര്‍ഗതിലേക്ക് കൊണ്ട് വരാം എന്നതായിരിക്കണം. പ്രവാചകനെ കുറിച്ച് അല്ലാഹു സൂറത്തുല്‍ കഹ്ഫില്‍ പറഞ്ഞ പോലെ...: "അവര്‍ സത്യ മാര്‍ഗത്തിലേക്ക് വരാത്തതിന്റെ പേരില്‍ നീ നിന്നെ തന്നെ നശിപ്പിക്കും വിധമായിരിക്കുന്നു". നമ്മോടോപ്പമുള്ള ഇസ്ലാമിന്റെ സന്ദേശം എത്തിപ്പെടാത്ത അമുസ്ലിം സഹോദരങ്ങളെ കുറിച്ച് മുസ്ലിം സഹോദരങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ.?
ഇത്തരം ആക്ഷേപങ്ങളും നിന്ധിക്കലുമോന്നും പ്രവാചകന്മാര്‍ക്കും ഇസ്ലാമിനും അപരിചിതമല്ല. ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ എല്ലാ പ്രവാചകന്മാരും വിശ്വാസികളും ഇത്തരം അധിക്ഷേപങ്ങളും ആക്ഷേപങ്ങളും നേരിട്ടിട്ടുണ്ട്. പ്രവാചകന്‍ തന്നെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞത് അവര്കെതിരെ സായുധമായ പ്രതികാരം ചെയ്തിട്ടല്ല. കവിതകളിലൂടെ പ്രവാചകനെയും ഇസ്ലാമിനെയും മുസ്ലിങ്ങളെയും ആക്ഷേപിച്ച ഖുരൈഷികള്‍ക്ക് മറുപടി പറയാന്‍ പ്രവാചകന്‍ ഹസ്സാനുബ്നു സാബിതിനെയും ക'അബിബനു അശ്രഫിനെയും തയ്യാറാക്കുകയും അവരെ അതില്‍ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു.
നാട്ടില്‍ അരാചകത്വം ഉണ്ടാക്കുവാനായി അപവാദ പ്രചാരണം നടത്തിയ ആള്കെതിരെയാണ് പ്രവാചകന്‍ നടപടിയെടുത്തതു. ഇത് കാണിച്ചു കൊണ്ടാണ് പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ വ്യക്തികളോ സങ്ഗംഗളോ പ്രതികാര നടപടിയെടുക്കുന്നതിന് ന്യായമായി ചിലര്‍ പ്രചരിപ്പിക്കുന്നതു. ഈ സംഭവം ഒരു ഇസ്ലാമിക രാഷ്ട്ര നായകന്‍ ഇസ്ലാമിനും പ്രവാചകനും ആ രാഷ്ട്രത്തിനും എതിരെ അന്നാട്ടുകാരെയും അയല്‍വാസികളെയും ഇളക്കി വിട്ട വ്യക്തിക്കെതിരെ എടുത്ത നിലപാട് എന്ന നിലക്കാനു നാം മനസ്സിലാക്കേണ്ടത്. അവിടത്തെ ജനങ്ങള്‍ നിയമം കയ്യിലെടുത്ത ചരിത്രം നമുക്ക് കാണിക്കാന്‍ കഴിയുകയില്ല. പ്രവാചകന്‍ യുദ്ധ രണ്കത്തു പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരേയും നിരായുധാരെയും ആക്രമിക്കാതെ വിടണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയത് കാണാം.
ഒരിക്കല്‍ ശത്രു സെനാധിപന്റെ തലയറുത്തു തളികയിലാക്കി ആഹ്ലാദത്തോടെ വന്ന ഒരു യോദ്ധാവിനോട് ഒന്നാം ഖലീഫ കോപാകുലനായി പറഞ്ഞത് "നിങ്ങള്‍ ഒരിക്കലും അവയവങ്ങള്‍ ചെദിക്കരുതെന്നു പ്രവാചകന്‍ പറഞ്ഞത് കേട്ടിട്ടില്ലേ". അപ്പൊ ആ യോദ്ധാവ് പറഞ്ഞു: - "നമ്മെയും അവര്‍ അങ്ങിനെ തലയറുത്തു അവരുടെ ഭരനാധിപന്മാരുടെ മുന്നില്‍ സമര്‍പ്പിക്കാറുണ്ട്". ഖലീഫ:- "അപ്പൊ നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകന് പകരം ശത്രു ഭരനാധിപന്മാരെയും അവരുടെ ചെയ്തികലെയുമാണോ മത്രികയാക്കുന്നത്. നമുക്ക് അല്ലാഹുവും അവന്റെ റസൂലും അദ്ധേഹത്തിന്റെ മാത്രികയുമുണ്ട് അത് പിന്‍പറ്റുക". (വിശ്വാസവും ജീവിതവും - യൂസുഫുല്‍ ഖര്‍ദാവി - പേജ് -290)
യുദ്ധക്കളത്തില്‍ പോലും സ്ത്രീകളെയും, വൃദ്ധരേയും, കുട്ടികളെയും, നിരായുധരേയും, മതപുരോഹിതരെയും, മൃഗങ്ങളെയും വധിക്കരുതെന്നും ആരാധനാലയങ്ങളും, വൃക്ഷങ്ങളും, ജലസ്രോതസ്സുകളും നശിപ്പിക്കരുതെന്നും പഠിപ്പിച്ച പ്രവാചകന്റെ അനുയായികല്കെങ്ങനെയാണ് അക്രമാസക്തമായ രീതിയില്‍ പ്രവാചക നിന്ധക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനാവുക. പ്രവാചകന് ശേഷം സിറിയയിലേക്ക് സൈന്യത്തെ അയച്ച അബൂബക്കെര്‍ സേനക്ക് നല്‍കിയ നിര്‍ദേശം: "നിങ്ങള്‍ ഒരിക്കലും ശവശരീരത്തെ ചിത്രവധം നടത്തരുത്. സ്ത്രീകളെയും, വൃദ്ധരേയും , കുട്ടികളെയും, വധിക്കരുതു, വൃക്ഷങ്ങള്‍ നശിപ്പിക്കുകയോ തീ വയ്ക്കുകയോ ചെയ്യരുത്. മതപുരോഹിതരെയും വധിക്കരുതു, ആരാധനകളില്‍ മുഴുകിയിരിക്കുന്നവരെയും വെറുതെ വിട്ടേക്കുക."
മുസ്ലിം സമൂഹം സത്യവിശ്വാസത്തിന്റെ വെളിച്ചം ലഭിക്കാതെ രോഗാതുരമായ ഈ സമൂഹത്തെ ചികിത്സിക്കേണ്ട ഡോക്ടര്‍മാരത്രേ. സത്യവിശ്വാസത്തിന്റെ വെളിച്ചം ലഭിക്കാത്ത മനോരോഗികല് ചൂലുമായി വരുമ്പോള്‍ ഇരിക്കുന്ന സ്ടൂലുമായി അടിക്കാന്‍ പോകുന്ന ദൌര്‍ഭാഗ്യകരമായ അവസ്തയാനിന്നു കാണുന്നത്. ഈ അവസരത്തില്‍ ഡോക്ടര്‍ രോഗിയായി മാറുകയാണെന്ന് നിക്ഷ്പക്ഷമാധികള്‍ പറയുന്നു. അതെ മുസ്ലിങ്ങളുടെ പ്രതിഷേധത്തിന്റെ അവകാശം പോലും ചോദ്യം ചെയ്യപ്പെടും വിധത്തിലേക്ക് ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ എത്തിയിരിക്കുന്നു.
മുസ്ലിം ലോകം അക്രമപ്രതിശേധം നിറുത്തി ഇസ്ലാമിക സന്ദേശങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്ന സിനിമകളും ഡോകുമെന്ടരികളും നിര്‍മ്മിച്ച് ഭംഗിയുള്ള പ്രതിഷേധവും പ്രതികാരവും നടത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഓരോ തവണ ഇത്തരം വിവാദങ്ങളുണ്ടാവുംബോഴും പ്രവാചകനെ കുറിച്ചും ഇസ്ലാമിനെക്കുരിച്ചും സ്വയം പഠിക്കാന്‍ തയാറായി വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും അങ്ങിനെ ഇസ്ലാമിന്റെയും സത്യത്തിന്റെയും പ്രകാശ മാര്‍ഗത്തിലേക്ക് കടന്നു വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും കണക്കുകള്‍ നമ്മോടു പറയുന്നു.
ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, സൂര്യന്റെ പ്രകാശവും ഏത് വിധം എല്ലാ മനുഷ്യരുടെതുമാണോ അപ്പ്രകാരം ഇസ്ലാമിന്റെ സന്ദേശവും, ഖുറാനും, അതുകൊണ്ട് വന്ന ഈ പ്രവാചകനും മുസ്ലിങ്ങളുടെത് മാത്രമയ്യുല്ലതല്ല എല്ലാ മനുഷ്യരുടെതുമാനെന്നു മൊത്തം മനുഷ്യരെയും അറിയിക്കുവാനുള്ള അവസരങ്ങളായി ഇത്തരം വിവാദ സന്ദര്‍ഭങ്ങളെ പ്രത്യേകിച്ചും മുസ്ലിങ്ങള്‍ ഉപയോഗപ്പെടുത്തണം. അത് ഓരോ മുസ്ലിമിന്റെയും ബാധ്യധയാണ്. ഓരോ സമൂഹത്തിലെക്കും ദൈവിക സന്ധെശന്ഗലുമായി വന്ന ദൈവ ദൂതന്മാരയിരുന്നു നൂഹും അബ്രഹാമും മൂസയും ഈസയും മുഹമ്മദുമൊക്കെ .. അങ്ങിനെ ദൈവം നിയോഗിച്ച പ്രവാചകരുടെ കൂട്ടത്തിലെ അവസാന പ്രവാചകനാണ് മുഹമ്മദു. മുമ്പ് വന്നതായി അറിവുള്ള മുഴുവന്‍ പ്രവാചകരെയും അന്ഗീകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുമ്പോഴേ ഒരാള്‍ വിശ്വാസിയാകൂ. അതത്രേ ഓരോ മുസ്ലിമും ചെയ്യുന്നത്.. ആരുടേയും മതവിശ്വാസത്തെ നിന്ദിക്കരുത്.. ആദരിക്കുക. വിവേക പൂര്‍വമായ സംവാദങ്ങള്‍ നടക്കട്ടെ.. ആക്ഷേപങ്ങളും നിന്ധിക്കലുകളും വിവേകശാലികളുടെയോ സംസ്കാര സമ്പന്നരായ സമൂഹത്തിന്റെയോ രീതിയല്ല. ആരില്‍ നിന്നെങ്കിലും അത്തരം സമീപനങ്ങളുണ്ടായാല്‍ അവയെ വിവേകത്തോടെ നേരിടാനും ബന്ധപ്പെട്ടവര്‍ പഠിക്കട്ടെ.
ദൈവം ഖുര്‍ആനിലൂടെ ദൈവത്തെയും വേദഗ്രന്ഥമായ ഖുര്‍ആനിനെയും അവസാന ദൈവദൂതനായ പ്രവാചകന്‍ മുഹമ്മദിനേയും ക'അബയെയും മുസ്ലിം സമൂഹത്തെയും എങ്ങിനെയാണ് പരിചയപ്പെടുത്തുന്നതെന്ന് ചുറ്റുപാടുമുള്ളവരിലേക്ക് ഒരിക്കലെങ്കിലും പറഞ്ഞു കൊടുത്തവര്‍ എത്രപേരുണ്ടാകും. ഇങ്ങനെ അല്ലാഹുവിനെയും മുഹമ്മദിനെയുമൊക്കെ ഒരിക്കലെങ്കിലും പരിചയപ്പെടുത്തപ്പെട്ട മുസ്ലിമല്ലാത്ത എത്രപേരുണ്ടാകും...അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക: -
1. അല്ലാഹു: "പറയുക ഞാന്‍ ജനങ്ങളുടെ രക്ഷിതാവിനോട് അഭയം തേടുന്നു, ജനങ്ങളുടെ രാജാവിനോട്, ജനങ്ങളുടെ ആരാധ്യനോട്..." (114:1,3) ഇവിടെ അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത് മുസ്ലിങ്ങളുടെ മാത്രം ആരധ്യനോ ദൈവമോ ആയിട്ടല്ല, മറിച്ചു മൊത്തം മനുഷ്യരുടെ ആരാധ്യനും രാജാവും ദൈവവുമായിട്ടാണ്.
3. ഖുര്‍ആന്‍:- "ജനങ്ങള്‍ക് സന്മാര്‍ഗമായി ഖുറ'ആന്‍ അവതരിപ്പിക്കപ്പെട്ടത് റമദാന്‍ മാസത്തിലത്രേ" (02:185). മൊത്തം ജനങ്ങനങ്ങള്‍ക്കുമുള്ള ദൈവിക നിര്‍ദേശങ്ങള്‍ അടങ്ങിയ അവസാന വേദഗ്രന്ദമായിട്ടാണ് ഖുരാനിനെ പരിചയപ്പെടുത്തുന്നത്.
4. കഅബ: - "ജനങ്ങള്‍ക് അവരുടെ രക്ഷിതാവിനെ ആരാധിക്കാന്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനം മക്കയിലെ കഅബയത്രേ" (03:96) കഅബ മുസ്ലിങ്ങളുടെ മാത്രം ആരാധനാലയമല്ല, മൊത്തം മനുഷ്യര്‍ക്കും അവരുടെ ഏകനായ ദൈവത്തെ ആരാധിക്കുവാനുള്ള ആരാധനാലയമാനെന്നു അല്ലാഹു പറയുന്ന്നു.
5. മുസ്ലിം സമൂഹം: - "ജനങ്ങള്‍ക്കു നന്മയും തിന്മയും കാണിച്ചു കൊടുക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വത്തോടെ ജനങ്ങള്‍ക്ക് വേണ്ടി ഉയര്തെഴുന്നെല്പിക്കപ്പെട്ട ജനവിഭാഗമത്രേ നിങ്ങള്‍ (മുസ്ലിങ്ങള്‍)" (03:110) മുസ്ലിങ്ങള്‍ പോലും മുസ്ലിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല ചുറ്റുപാടുമുള്ള വരെ മനുഷ്യരില്‍ സൃഷ്ടാവിന്റെ സന്ദേശങ്ങളെത്താ ത്തവരിലേക്ക് അവരുടെ രക്ഷിതാവിന്റെ സന്മാര്‍ഗ നിര്ധേഷങ്ങള് എത്തിക്കുക എന്ന ഉത്തരവാധിത്തമെല്പിക്കപ്പെട്ട സമൂഹമാണ് മുസ്ലിങ്ങളെന്നു അല്ലാഹു പറയുന്നു.
ആരുണ്ട് മേല്പറഞ്ഞ പോലെ അല്ലാഹുവിനെയും പ്രവാചകനെയുമൊക്കെ തന്നോടൊപ്പമുള്ള ഒരു സുഹ്രിത്തിനെങ്കിലും പറഞ്ഞുകൊടുത്തവര്‍ ???? ഇത്തരം വിവാദങ്ങള്‍ അത്തരം ഗൌരവപ്പെട്ട ചര്‍ച്ചകള്‍ക്ക് വിനിയോഗിക്കാന്‍ സമയം കണ്ടെത്തിയവര്‍ എത്ര പേരുണ്ടാകും.
ആരുണ്ട് മേല്പറഞ്ഞ പോലെ അല്ലാഹുവിനെയും പ്രവാചകനെയുമൊക്കെ തന്നോടൊപ്പമുള്ള ഒരു സുഹ്രിത്തിനെങ്കിലും പറഞ്ഞുകൊടുത്തവര്‍ ???? ഇത്തരം വിവാദങ്ങള്‍ അത്തരം ഗൌരവപ്പെട്ട ചര്‍ച്ചകള്‍ക്ക് വിനിയോഗിക്കാന്‍ സമയം കണ്ടെത്തിയവര്‍ എത്ര പേരുണ്ടാകും.
നാളെ മരണാനന്തരം ചോദ്യം ചെയ്യപ്പെടുമെന്ന ബോധത്തോടെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഉധേഷത്തോടെ അത്തരം പരിശ്രമങ്ങളില്‍ ഏര്‍പ്പെടുക....




